നന്നമ്പ്ര : ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുണ്ടൂര്‍ വടക്കേ അങ്ങാടി സ്വദേശി തിലായില്‍ പോക്കരിന്റെ മകന്‍ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടര്‍ഫില്‍ വെച്ചാണ് സംഭവം.
ചെറുമുക്ക് mec7 ഹെല്‍ത്ത് ക്ലബില്‍
യോഗക്കു ശേഷം മുതിര്‍ന്നവരുടെ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സി പി ആര്‍ നല്‍കി ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂര്‍ ജുമാ മസ്ജിദില്‍. ഭാര്യ: സുദിനത്ത്
മക്കള്‍: മുബഷിറ, റിന്‍ഷ, സന്‍ഹ
മരുമകന്‍: സ്വലാഹുദ്ധീന്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



