Section

malabari-logo-mobile

വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

HIGHLIGHTS : Hartal today in Wayanad

വയനാട് :  തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വയനാട്ടില്‍ ഇന്ന് യു.ഡി.എഫ്, എല്‍.ഡി.എഫ്, ബിജെപി ഹര്‍ത്താല്‍. വയനാട് പുല്‍പ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരനായ പോളാണ് മരിച്ചത്. പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടിലെ പാക്കത്ത് വന്യമൃഗശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി.

രാവിലെ ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നു ഒടുകയായിരുന്നു. പിന്നാലെ വന്ന കാട്ടാന വീണുപോയ പോളിന്റെ നെഞ്ചില്‍ ചവിട്ടി. സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് ആനയെ ഒച്ചവച്ച് ഓടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 20 ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!