HIGHLIGHTS : Haritha Karma Sena members posed for on ramp

രാമനാട്ടുകര : റാമ്പില്‍ ചുവട് വെച്ച് രാമനാട്ടുകര മുന്‍സിപാലിറ്റിയിലെ ഹരിത കര്‍മ്മ സോനാംഗങ്ങള്‍. പ്രശസ്ത സെലിബ്രിറ്റി മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റും ഇന്റര്‍നാഷണല്‍ മോഡലും പരിശിലകയുമായ ഷംഷാദ് സെയ്യദ് താജ് സംവിധാനം നിര്‍വ്വഹിച്ച ഫെയ്‌സ് ഓഫ് കാലിക്കറ്റ് ഫാഷന്‍ ഷോയയിലാണ് ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ക്ക് ചുവട് വക്കാന്‍ അവസരം ലഭിച്ചത്.

തിരഞ്ഞെടുത്ത പത്ത് അംഗങ്ങളാണ് ഹരിത കര്‍മ്മസേനയെ പ്രതിനിധീകരിച്ച് കേരളത്തില്‍ ആദ്യമായി റാമ്പില്‍ ചുവട് വെച്ചത് റാമ്പ് വാക്കിനുള്ള പരിശീലനം ഷംഷാദ് സെയ്യദ് താജ് നല്‍കിയിരുന്നു. ജോലിതിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് പരശീലനം പൂര്‍ത്തീകരിച്ചത്. വേറിട്ടൊരു അനുഭവമായിരുന്നു എന്ന് അംഗങ്ങള്‍ പറഞ്ഞു. സമൂഹത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോകുന്നവരെ മുഖ്യധാരയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും വരും ഷോകളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് അവസരങ്ങള്‍ നല്‍കുമെന്ന് ഷംഷാദ് സെയ്യദ് താജ് പറഞ്ഞു. രാമനാട്ടുകര ബഡ്‌സ് സ്‌കൂളിലെ പതിമൂന്ന് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് റാമ്പില്‍ എത്തിച്ചു
കോര്‍ഡിനേറ്റര്‍ ജിമേഷ് കൃഷ്ണന്‍, ഹാരിസ് പി.പി,
ഗോപി . സി ( ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ രാമനാട്ടുകര മുന്‍സിപ്പാലിറ്റി)
യമുന കെ എം (ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍രാമനാട്ടുകര മുന്‍സിപ്പാലിറ്റി) എന്നിവര്‍ നേതൃത്വം നല്‍കി
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു