മലപ്പുറം: ഹരിത മുസ്ലിം ലീഗിന്റെ പോഷക സംഘടനയല്ലെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ഹരിത ക്യംപസ് പ്രവര്‍ത്തനത്തിനു വേണ്ടി രൂപീകരിച്ച താല്‍ക്കാലിക സംഘടനയാണെന്ന് നൂര്‍ബിന പറഞ്ഞു.
ഹരിത ലീഗിന് നല്‍കിയ പരാതിയെക്കുറിച്ച് അറിയില്ല. ലൈംഗിക അധിക്ഷേപം നേരിട്ട ഹരിത പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ വൈകിയത് എന്താണെന്ന് നൂര്‍ബിന ചോദിച്ചു. ലൈംഗികാധിക്ഷേപം ആര് നടത്തിയാലും ഉടന്‍ പ്രതികരിക്കണമെന്നും നടപടി വേഗത്തില്‍ സ്വീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, മുസ്ലിം ലീഗിന്റെ വനിതാ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയെ മരവിപ്പിച്ചതില്‍ വിഷമമുണ്ടെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. തങ്ങള്‍ വ്യക്തിപരമായും കുടുംബപരമായും വേട്ടയാടപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. ഔദ്യോഗികമായും വ്യക്തിപരമായും പ്രശ്‌നം പരിഹരിക്കാന്‍ നേതാക്കളോട് ആവശ്യപ്പെട്ടതാണ്. അത് നടക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു.




