ഹരിപുരം ഭാഗവത സപ്താഹ യജ്ഞത്തിന് ആറാട്ടോടെ സമാപനം

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ്
ഭാഗവത സപ്താഹ യജ്ഞത്തിന് ആറാട്ടോടെ സമാപനമായി .ക്ഷേത്രക്കുളക്കരയിൽ നടന്ന അവഭൃത സ്നാന പൂജയ്ക്ക് പോതായത്ത് മന ഹരി നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. യജ്ഞാചാര്യൻ ഗുരുവായൂർ പെരുമ്പള്ളി നാരായണ ദാസ് നമ്പൂതിരി യജ്ഞ സമർപ്പണം നടത്തി.പ്രസന്ന നാരായണദാസ്, യദുകൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരായിരുന്നു സഹ ആചാര്യർ .

ഭാഗവത സപ്താഹ സമർപ്പണശേഷം വിശേഷാൽ പ്രസാദ ഊട്ട് ഉണ്ടായിരുന്നു.
സുദർശന ഹോമം ആവാഹനവും സ്വർണപ്രശ്ന പരിഹാരവും ക്ഷേത്രത്തിൽ നടക്കും. നാളെ (വ്യാഴാഴ്ച) രാവിലെ ഗണപതിഹോമം, തിലഹോമം ,എന്നിവയും വൈകിട്ട് ഭഗവത് സേവയും ഉണ്ടാകും.

28ന് വെള്ളിയാഴ്ച ബ്രഹ്മശ്രീ:പാതിരാ കുന്നത്ത് രുദ്രൻ നമ്പൂതിരിപ്പാടിൻ്റെ കാർമിക
ത്വത്തിൽ സർപ്പബലി ഉണ്ടാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top