Section

malabari-logo-mobile

കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്

HIGHLIGHTS : Hardik Patel leaves Congress to join BJP

ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്. ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ മെയ് 18-നാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താന്‍ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്നും ഹാര്‍ദിക് വ്യക്തമാക്കുന്നു. ഇക്കാര്യം ഹാര്‍ദിക് പട്ടേല്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

ഗുജറാത്തില്‍ പിസിസി വര്‍ക്കിങ് പ്രസിഡന്റായിരിക്കെയാണ് കഴിഞ്ഞ ദിവസം ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാര്‍ദിക് പട്ടേല്‍ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് 2019-ല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാര്‍ദിക് പട്ടേല്‍ ഔദ്യോഗികമായിത്തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എംഎല്‍എ സ്ഥാനമുള്ളതിനാല്‍ ജിഗ്‌നേഷ് മേവാനി പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിക്കുക മാത്രം ചെയ്തു.

sameeksha-malabarinews

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തോട് തെരഞ്ഞെടുപ്പിനുള്ള അവസരം എപ്പോഴും ഉണ്ടെന്നും തന്റെ ഭാവി നോക്കേണ്ടതുണ്ടന്നും കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോരുന്നതിന് മുമ്പേ തന്നെ ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നതാണ്. ഹൈക്കമാന്റുമായി തനിക്ക് പ്രശ്‌നങ്ങളില്ലെന്നും എന്നാല്‍ സംസ്ഥാനനേതൃത്വം തന്നെ എപ്പോഴും അവഗണിക്കുകയാണെന്നുമായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ ആരോപണം. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നതെന്ന് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞു. സംസ്ഥാന പ്രസിഡന്റാക്കിയ സച്ചിന്‍ പൈലറ്റ് കഷ്ടപ്പെട്ട് ജോലി ചെയ്തു. എന്നാല്‍ അവസരം വന്നപ്പോള്‍ സച്ചിന്‍ ഒഴിവാക്കപ്പെട്ടുവെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തുന്നു.

നരേഷ് പട്ടേല്‍ എത്തുന്നതോടെ തന്റെ അവസരം നഷ്ടപ്പെടുമെന്ന കണക്കുകൂട്ടലാണ് ഹാര്‍ദിക് പട്ടേലിന്റെ എതിര്‍പ്പിന് കാരണം. വിവാദവിഷയങ്ങളില്‍ ഒരു തീരുമാനമെടുക്കുന്നതിലുള്ള ബിജെപിയുടെ കഴിവിനെ അഭിമുഖത്തില്‍ പ്രശംസിച്ച ഹാര്‍ദിക് നേരത്തെ ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും രാമക്ഷേത്ര നിര്‍മാണത്തിലും ബിജെപിയെ പിന്തുണച്ചിരുന്നു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!