ചിയ്യാനൂരില്‍ ഹാപ്പിനെസ്സ് പാര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു

ആലങ്കോട് പഞ്ചായത്തിലെ ജനകീയ പദ്ധതിയായ ഹാപ്പിനെസ്സ് പാര്‍ക്ക് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ചിയ്യാനൂര്‍ ചിറക്കുളത്തിനോടു ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള കളിയിടങ്ങള്‍, ഇരിപ്പിടങ്ങള്‍, കല്ല് പതിച്ച നടപ്പാത ഉള്‍പ്പെടെയാണ് പാര്‍ക്ക് സജ്ജീകരിച്ചിട്ടുള്ളത്.

മുന്‍ സ്പീക്കറും പൊന്നാനി എം.എല്‍.എയുമായിരുന്ന പി. ശ്രീരാമകൃഷ്ണന്‍ അനുവദിച്ച 25 ലക്ഷം രൂപയും ബ്ലോക്ക്പഞ്ചായത്തിന്റെ മൂന്നു ലക്ഷവും പഞ്ചായത്തിന്റെ രണ്ടു ലക്ഷം രൂപയും ഉപയോഗിച്ചാണ് ഹാപ്പിനെസ്സ് പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. പി. നന്ദകുമാര്‍ എം.എല്‍.എ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍, വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ മുഹമ്മദ് ഷെരീഫ്, ഷഹന നാസര്‍, സി.കെ പ്രകാശന്‍, ബ്ലോക്ക് അംഗം കരുണാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജഗദമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top