മൂന്നിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂർ: കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനവും ഫുള്ളി ഓട്ടോമാറ്റട് ബയോ കെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓൺ കർമ്മവും വള്ളിക്കുന്ന് എം.എൽ.എ പി.ഹമീദ് മാസ്റ്റർ നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം. സുഹറാബി ആദ്ധ്യക്ഷ്യം വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ സെറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റാർ മുഹമ്മദ്, മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ ആച്ചാട്ടിൽ, പി.പി. മുനീർ മാസ്റ്റർ,സി.പി. സുബൈദ, ജാസ്മിൻ മുനീർ, ഹൈദർ.കെ. മൂന്നിയൂർ, സി.എം.കെ.മൊയ്തീൻകുട്ടി, സി.എം.ദേവരാജൻ, കെ.സിദ്ധാർത്ഥൻ എന്നിവർ ആശംസകൾ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീഖ് പുള്ളാടൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.സി.ഹസിലാൽ നന്ദിയും പറഞ്ഞു. നിലവിലുള്ള പരിശോധനകൾക്ക് പുറമെ ലിവർ ഫംഗ്ഷൻ ടെസ്റ്റ്, റീനൽ ഫംഗ്ഷൻ ടെസ്റ്റ്,സീറം ലിപിഡ് പ്രൊഫൈൽ തുടങ്ങിയ പരിശോധനകളും ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുമെന്ന് ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top