ഹജ്‌-അപേക്ഷാ ഫോം വിതരണം തുടങ്ങി

hajju1മലപ്പുറം: 2015 ലെ ഹജിനുള്ള കര്‍മത്തിനുള്ള അപേക്ഷാഫോമുകളുടെ വിതരണം തുടങ്ങി. വിതരണോദ്‌ഘാടനം ഹജ്‌ ഹൗസില്‍ സംസ്ഥാന ഹജ്‌ കമ്മിറ്റി ചെയര്‍മാന്‍
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിച്ചു. അസി. സെക്രട്ടറി ഇ.സി മുഹമ്മദ്‌, ഹജ്‌ കമ്മിറ്റി അംഗം എ.കെ. അബ്‌ദുറഹിമാന്‍, ഹജ്‌ കോഡിനേറ്റര്‍ മുജീബ്‌ റഹ്‌മാന്‍ പുത്തലത്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 20 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട്‌ അഞ്ച്‌ വരെ ഫോം വിതരണം ചെയ്യും.
കരിപ്പൂര്‍ ഹജ്‌ ഹൗസ്‌, സംസ്ഥാനത്തെ 14 ജില്ലാ കലക്‌റ്ററേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട്‌ പുതിയറയിലെ ഹജ്‌ കമ്മിറ്റി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്‌ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷകരുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്‌ ഹാജരാക്കിയാല്‍ ഫോം ലഭിക്കും. ഹജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായും അപേക്ഷിക്കാം നല്‍കാം. hajcommittee.com ലും , keralahajcommittee.org ലും എന്നിവയില്‍ വിശദ വിവരം ലഭിക്കും.

Share news
error: Content is protected !!
Scroll to Top