HIGHLIGHTS : Hajj 2025- Technical Training Class State Level Inauguration on November 24
ഹജ്ജ് – കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2025 വർഷത്തിൽ ഹജ്ജിന് പുറപ്പെടുന്ന മുഴുവൻ ഹാജിമാർക്കും ഹജ്ജ് കമ്മിറ്റി നടത്തുന്ന ഔദ്യോഗിക സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നവംബർ 24 ഞായറാഴ്ച തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായാണ് സാങ്കേതിക ക്ലാസ്സുകൾ നടക്കുക. ഒന്നാംഘട്ട ക്ലാസ്സ് നവംബർ 24 മുതൽ ഡിസംബർ 15 വരെ നീണ്ടുനിൽക്കും.
ക്ലാസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ 24ന് രാവിലെ 9 ന് താനൂരിൽ വെച്ച് നിർവ്വഹിക്കും.
മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ആർ. വിനോദ് ആദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ ചെയർമാൻ റഷീദ് മോര്യ , കൗൺസിലർ പി കെ എം ബഷീർ, പി ടി അക്ബർ, മുഹമ്മദ് കാസിം കോയ പൊന്നാനി, ജലാൽ തങ്ങൾ സമദ് ഫൈസി, മഹല്ല് ഖത്തീബ് കുഞ്ഞുമുഹമ്മദ് ഫൈസി, അസിസ്റ്റന്റ് സെക്രട്ടറി എൻ. മുഹമ്മദലി സംബന്ധിക്കും. ജില്ലാ ട്രെയിനിങ് ഓർഗനൈസർ യു. മുഹമ്മദ് റഊഫ്, ഫാക്കൽട്ടി മെമ്പർമാരായ കെ.ടി. അമാനുള്ള, ഷാജഹാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. 500ഓളം തെരഞ്ഞെടുത്ത തീർത്ഥാടകർ പരിശീലലന ക്ലാസ്സിൽ സംബന്ധിക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ 14 ജില്ലകളിലും ക്ലാസ്സുകൾ നടക്കും. 60-ഓളം ക്ലാസ്സുകളാണ് ആദ്യഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തെരഞ്ഞെടുത്ത തീർത്ഥാടകർ സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന പരിശിലന ക്ലാസ്സുകളിൽ സംബന്ധിക്കൽ നിർബന്ധമാണ്. പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തത് സംബന്ധിച്ചുള്ള വിവരങ്ങൾ അവരുടെ ട്രൈനിംഗ്കാർഡിൽ രേഖപ്പെടുത്തുന്നതായിരിക്കും.
ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക ക്ലാസുകളുടെ തീയതിയും സ്ഥലവും സമയവും ഔദ്യോഗിക ട്രെയിനർമാർ എല്ലാ ഹാജിമാരെയും നേരിൽ അറിയിക്കുന്നതായിരിക്കും. ക്ലാസുകൾക്ക് പ്രത്യേക തെരഞ്ഞെടുക്കപ്പെട്ട 20 ഫാകൽറ്റി മെമ്പർമാർ നേതൃത്വം നൽകും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 20,636 അപേക്ഷകളാണ് ലഭിച്ച്ത്. ഇതിൽ 14,590 പേർക്കാണ് അവസരം ലഭിച്ചത്. ബാക്കി 6046 പേർ വെയ്റ്റിംഗ്ലിസറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിലെ ഏതാനും പേർക്കു കൂടി പിന്നീട് അവസരം ലഭിക്കും.
65+ വിഭാഗം 3462, WM-സ്ത്രീകൾ മാത്രമുള്ള 65+ വിഭാഗം 512, WM സ്ത്രീകൾ മാത്രമുള്ള 45+വിഭാഗം 2311, ജനറൽ കാറ്റഗറി 14,351. കേരളത്തിലെ ജനറൽ കാറ്റഗറിയിൽ നിന്നും 8305 പേർക്കാണ് പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്. 65+ വിഭാഗവും, സ്ത്രീകൾ മാത്രമുള്ള വിഭാഗവും (WM) നറുക്കെടുപ്പില്ലാതെ എല്ലാവർക്കും അവസരം ലഭിച്ചു. ഇന്ത്യയിൽ മൊത്തം 1,51,981 അപേക്ഷകരാണ് ഉണ്ടായിരുന്നത്. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള എണ്ണം – കോഴിക്കോട് 5578, കൊച്ചിൻ 5181, കണ്ണൂർ 3809. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ് 4785, കോഴിക്കോട് ജില്ല 2412, കണ്ണൂർ 1714, എറണാകുളം 1252 എന്നിങ്ങനെയാണ് ആദ്യ നാല് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു