എഴുപതിന് മുകളിലുള്ളവര്‍ക്കും പുരുഷന്‍മാര്‍ കൂടെ യാത്ര ചെയ്യാനില്ലാത്ത സ്ത്രീകള്‍ക്കും ഹജ്ജിന് നറുക്കെടുപ്പില്ലാതെ അവസരം ;മന്ത്രി ഡോ.കെ.ടി ജലീല്‍

മലപ്പുറം: എഴുപതിന് മുകളില്‍ പ്രായമുള്ളവരെയും പുരുഷന്‍മാര്‍ ഒപ്പം യാത്ര ചെയ്യാനില്ലാത്ത സ്ത്രീകളെയും ഹജ്ജ് നറുക്കെടുപ്പിന്റെ പ്രക്രിയകളില്‍ നിന്ന് ഒഴിവാക്കി നേരിട്ട് അവസരം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീല്‍ പറഞ്ഞു.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാര്‍ക്ക് നല്‍കുന്ന സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷനായിരുന്നു. പി.ഉബൈദുള്ള എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top