Section

malabari-logo-mobile

ഹെയ്തിയില്‍ ഭൂകമ്പം; മരണം 300 പിന്നിട്ടു, വന്‍ നാശനഷ്ടം

HIGHLIGHTS : Earthquake in Haiti; Death 300 years later, massive damage

കരീബിയന്‍ രാജ്യങ്ങളിലൊന്നായ ഹെയ്തിയില്‍ വന്‍ ഭൂകമ്പം. ഹെയ്തി തലസ്ഥാനത്ത് വടക്ക് കിഴക്കന്‍ മേഖലയിലായി ഉണ്ടായ ഭൂചനത്തില്‍ അതിഭീകരമായ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യിതിട്ടുള്ളത്. മരണ സംഖ്യ ഇതിനോടകം മുന്നൂറ് പിന്നിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദ്വീപ് രാജ്യമായ ഹെയ്തിയില്‍ ഉണ്ടായ ഭൂചലനത്തില്‍ പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആയിരുന്ന ഭൂചലനം ഉണ്ടായത് എന്നാണ് വിവരം.

ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസിന്റെ കൊലപാതകത്തിന് ശേഷം രാജ്യത്ത് ഒരുമാസത്തിലധികമായി വ്യാപകമായ സംഘട്ടന അക്രമങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇടവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരീബിയന്‍ രാഷ്ട്രത്തിന് പുതിയ പ്രതിസന്ധിയായി ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂചലനത്തിന് പിന്നാലെ ഹെയ്തി തീരത്ത് 3 മീറ്റര്‍ (ഏകദേശം 10 അടി) വരെ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ തൊട്ട് പിന്നാലെ തന്നെ മുന്നറിയിപ്പ് പിന്‍വലിച്ചു. ഹെയ്തിയ്ക്ക് പുറമെ അയല്‍രാജ്യങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു.

sameeksha-malabarinews

അതിനിടെ, ഭൂചലനം പ്രതിസന്ധി സൃഷ്ടിച്ച ഹെയ്തിക്ക് യുഎസ്എ അടിയന്തിര മെഡിക്കല്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!