പരപ്പനങ്ങാടി: പുളിക്കലകത്ത് ബീരാന്‍കുട്ടിഹാജി കുടുംബ സംഗമം നടത്തി. സംഗമം പ്രമുഖ സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. 1991 ല്‍ ആരംഭിച്ച് ഇതിനകം 35 വര്‍ഷം പിന്നിട്ട കുടുംബ സംഗമത്തില്‍ കമ്മറ്റി പ്രസിഡന്റ് അബുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
പരപ്പനങ്ങാടി പിഇഎം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിപുലമായ വനിതാവിംഗ് രൂപീകരിച്ചു. പ്രസിഡന്റായി മുല്ലബീവി ടീച്ചറും സെക്രട്ടറിയായി നിഹാല ജബീനും തിരഞ്ഞെടുക്കപ്പെട്ടു.
പരിപാടിയില്‍ ഇഖ്ബാല്‍ കൊടക്കാട്, ഇഒ അസീസ്,എന്‍പി ബഷീര്‍,നബീല്‍ അബ്ദുല്‍ വാഹിദ്,ലാസിംഫൈസല്‍,ഇഒ നാസിര്‍,അബ്ദുല്‍ ബാരി തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




