ഗുരുവായൂര്‍ സ്വര്‍ണ കവര്‍ച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശികളായ ചിന്നരാജ (24) , സഹോദരന്‍ രാജ ( 23 ) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.
കേസില്‍ നേരത്തെ പിടിയിലായ ധര്‍മ്മരാജന്റെ ബന്ധുക്കളാണ് ഇരുവരും. വീട്ടുകാര്‍ സിനിമയ്ക്കു പോയ തക്കം നോക്കി മൂന്നു കിലോ സ്വര്‍ണമാണ് ധര്‍മ്മരാജ് കവര്‍ന്നത്.
മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ധര്‍മരാജിന് ചിന്നരാജയും രാജയും സഹായമൊരുക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



