വിപിൻ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗുരുവായൂരമ്പല നടയിൽ ജൂൺ 27മുതൽ ഡിസ്നി+ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാനൊരുങ്ങുന്നു.
മെയ് 16 ന് റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടും 90 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടുകയും ചെയ്തു.ദീപു പ്രദീപ് എഴുതിയ ഗുരുവായൂരമ്പല നടയിൽ നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, സിജു സണ്ണി, ബൈജു സന്തോഷ്, ഇർഷാദ്, കുഞ്ഞികൃഷ്ണൻ, കോട്ടയം രമേഷ്, തമിഴ് നടൻ യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




