മുപ്പത് ലക്ഷം വിലവരുന്ന കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

മഞ്ചേരി: മുപ്പത് ലക്ഷം രൂപ വിലവരുന്ന 50 കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ യുവാവ് എക്‌സൈസ് പിടിയിലായി. ഏറനാട് ചേപ്പൂര്‍ സ്വദേശി പൂവത്തിക്കല്‍ മുഹമ്മദലി ശിഹാബുദ്ദീന്‍(44)ആണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഇയാള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തിട്ടുണ്ട്.

മഞ്ചേരിയില്‍ നിന്ന് ആലുവയിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് കമ്മീഷണര്‍ സ്‌കോഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മഞ്ചേരി നെല്ലിപ്പറമ്പില്‍ വെച്ച് കഞ്ചാവുമായി ഇയാള്‍ പിടിയിലാവുന്നത്.മഞ്ചേരിയില്‍നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് കടത്തുന്നതിന്നു പിന്നിലുള്ള ഇയാളുടെ സംഘത്തിലെ മറ്റു ആളുകളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫല്‍ കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റ്റ്റീവ് ഓഫീസര്‍ കെ.പ്രദീപ് കുമാര്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ (ഗ്രേഡ് ) കെ. എസ് അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി , അഖില്‍ദാസ്, അരുണ്‍ പറോല്‍, സച്ചിന്‍ ദാസ് . വി മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) സതീഷ് ടി. കെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരീഷ് ബാബു, ഷബീര്‍ മൈത്ര, ടി സുനീര്‍, ടി ശ്രീജിത്ത് വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആതിര, രേവതി എക്‌സൈസ് ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top