പരപ്പനങ്ങാടി:പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആഗോള പൂര്‍വിദ്യാര്‍ത്ഥി സംഗത്തിന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു. കഥയും കാര്യവും പറഞ്ഞ് അവര്‍ ഒത്തുകൂടി. 1979 മുതല്‍ പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ പഠിപ്പിച്ച 42 അദ്ധ്യാപകരും പഠിച്ച കുട്ടികളും വെള്ളാണിപാടത്ത് ഒത്തുചേര്‍ന്ന് ഗുരുവന്ദനം നടത്തി. തൃശൂര്‍ ജില്ല സിവില്‍ ജഡ്ജിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ യഹ്‌യ മുഖ്യ അതിഥിയായിരുന്നു ആയിരുന്നു. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്തു.
അലുമ്‌നി ചെയര്‍മാനും പിടിഎ പ്രസിഡന്റുമായ ലതീഫ് തെക്കെപ്പാട്ട് അധ്യക്ഷനായിരുന്നു. വിരമിച്ച മുഴുവന്‍ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.



