ഗുരു ശ്രേഷ്ഠ അവാര്‍ഡ് പി. ബൈജു മാസ്റ്റര്‍ക്ക് സമ്മാനിച്ചു

HIGHLIGHTS : Guru Shrestha Award P. Presented to Master Baiju

കടലുണ്ടി: ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവും ദീര്‍ഘകാലം ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെന്റി സ്‌ക്കൂളിലെ പ്രധാനാധ്യാപകനുമായിരുന്ന എ.കെ. ഇമ്പിച്ചിബാവ മാസ്റ്ററുടെ ഓര്‍മ്മക്കായി കടലുണ്ടി പബ്ലിക്ക് ലൈബ്രറി ഏര്‍പ്പെടുത്തിയ ഗുരുശ്രേഷ്ഠ അവാര്‍ഡ് മണ്ണൂര്‍ സി.എം. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി. ബൈജുവിന് സമര്‍പ്പിച്ചു.

കടലുണ്ടിയില്‍ നടന്ന ഗുരു പര്‍വ്വം ചടങ്ങില്‍ ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ:ടി മുഹമ്മദ് സലീം അവാര്‍ഡ് സമര്‍പ്പണം നടത്തി.

sameeksha-malabarinews

പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡണ്ട് എം.വി. ഷിയാസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ മുഖ്യാതിഥിയായി.എഴുത്തുകാരനും പ്രഭാഷകനുമായ ഗോപി പുതുക്കോട് മുഖ്യപ്രഭാഷണം നടത്തി.

എ.കെ.റഷീദ് അഹമ്മദ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഷ്മ വെള്ളായിക്കോട്ട്, വാര്‍ഡ് മെമ്പര്‍മാരായ സി എം സതീദേവി, ഹക്കീമ മാളിയേക്കല്‍, ലൈബ്രറി സെക്രട്ടറി യൂനുസ് കടലുണ്ടി, ഒ. ഭക്തവത്സലന്‍, കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, പ്രദീപ് കുന്നത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയില്‍ പ്ലസ് ടു പരീക്ഷകളില്‍ ഏറ്റവും പിന്നിലായിരുന്ന മണ്ണൂര്‍ സി.എം.ഹയര്‍ സെക്കന്ററി സ്‌ക്കൂളിനെ തുടര്‍ച്ചയായി ഏഴു വര്‍ഷം നൂറു ശതമാനം വിജയത്തിലെത്തിക്കുകയും ഈ വര്‍ഷം പരീക്ഷയെഴുതിയ 45 ശതമാനം കുട്ടികള്‍ക്ക് മുഴവന്‍ വിഷയങ്ങളിലും എപ്ലസ് നേടിക്കൊടുക്കുകയും ചെയ്തതിനാണ് അവാര്‍ഡ്.
സംസ്ഥാനത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഏക വിദ്യാലയവുമായിരുന്നു ഇത്,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!