Section

malabari-logo-mobile

ഗള്‍ഫുകാരന്‍ ഭാര്യയെ വാട്ട്‌സാപ്പിലൂടെ മൊഴി ചൊല്ലിയതായി പരാതി

HIGHLIGHTS : ആലപ്പുഴ: ഗള്‍ഫുകരനായ യുവാവ്‌ ഭാര്യയെ വാട്ട്‌സ്‌ആപ്പിലൂടെ മൊഴി ചൊല്ലിയതായി പരാതി. കോട്ടയം വൈക്കം സ്വദേശിയായ ഇരുപത്തേഴുകാരനാണ്‌ മൊഴി ചൊല്ലിയത്‌. ഡെന്...

Untitled-1 copyആലപ്പുഴ: ഗള്‍ഫുകരനായ യുവാവ്‌ ഭാര്യയെ വാട്ട്‌സ്‌ആപ്പിലൂടെ മൊഴി ചൊല്ലിയതായി പരാതി. കോട്ടയം വൈക്കം സ്വദേശിയായ ഇരുപത്തേഴുകാരനാണ്‌ മൊഴി ചൊല്ലിയത്‌. ഡെന്റല്‍ കോളേജ്‌ വിദ്യാര്‍ത്ഥിയാണ്‌ പെണ്‍കുട്ടി. വിവാഹം കഴിഞ്ഞ്‌ പത്താം ദിവസമാണ്‌ ഇയാള്‍ ദുബായിലേക്ക്‌ പോയത്‌. മൂന്നാഴ്‌ചയ്‌ക്കു ശേഷം മൊഴി ചൊല്ലിയതായി വാട്ട്‌സാപ്പിലൂടെ സന്ദേശം ലഭിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മാതാപ്പിതാക്കളുടെയും പ്രതികരണവും അനുകൂലമല്ലാത്തതിനാല്‍ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക്‌ തിരിച്ചു പോരുകയായിരുന്നു. തുടര്‍ന്ന്‌ പെണ്‍കുട്ടി വനിതാ കമ്മീഷനില്‍ പരതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്‌ സംസ്ഥാന പ്രവാസി കാര്യവകുപ്പിനോട്‌ യുവാവിനെ കണ്ടെത്താന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. അടുത്ത സിറ്റിംഗില്‍ യുവാവിന്റെ മാതാപിതാക്കള്‍ ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. പത്ത്‌ ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണവും നല്‍കിയാണ്‌ മകളെ വിവാഹം കഴിപ്പിച്ചയച്ചതെന്ന്‌ പെണ്‍കുട്ടിയുടെ മാതാവ്‌ പറഞ്ഞു.

sameeksha-malabarinews

എന്നാല്‍ വാട്ട്‌സ്‌ആപ്പിലൂടെയുള്ള മൊഴിചൊല്ലല്‍ മതപണ്ഡതന്‍മാരെ രണ്ട്‌ തട്ടിലാക്കിയിരിക്കുകയാണ്‌. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന എന്‍ജിഒ അടുത്തിടെ പത്ത്‌ സംസ്ഥാനങ്ങളിലെ മുസ്ലീം പെണ്‍കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഏകപക്ഷീയമായ തലാഖ്‌ നിരോധിക്കണമെന്ന 92 ശതമാനം പെണ്‍കുട്ടികളും ആവശ്യപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!