മസ്‌കത്തില്‍ മലപ്പുറം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

മസ്‌കത്ത്: മലപ്പുറം സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വഴിക്കടവ് മരുത കല്ലന്‍കുന്നേല്‍ വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ സുഹൈല്‍(24)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

ബുറൈമിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. ജോലികഴിഞ്ഞ് വൈകീട്ട് ബന്ധുവിനൊപ്പം മുറിയിലേക്ക് പോയതായിരുന്നു. ബന്ധു കുളികഴിഞ്ഞ് വന്നപ്പോള്‍ സുഹൈലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗേറ്റിനോട് ചേര്‍ന്നുള്ള കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചിരുന്നു.