മൃതദേഹങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബായ്: മൃതദേഹങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിച്ച് എയര്‍ ഇന്ത്യ.പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയിരുന്നു എയര്‍ ഇന്ത്യ. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ഇനി മുതല്‍ പഴയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

മൃതദേഹത്തിന്റെ ഭാരം കണക്കാക്കി തുകനിശ്ചയിച്ച് കാര്‍ഗോ അയയ്ക്കുന്നതാണ് നിലവിലെ രീതി. ഇതൊഴുവാക്കി കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെ നിശ്ചയിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

നിരക്ക് വര്‍ധനവിനെതിരെ പ്രവാസികള്‍ക്കിടയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചത്.

Related Articles