ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9 നും 14 നും, വോട്ടെണ്ണല്‍ 18 ന്‌

ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി, ഡിസംബര്‍ 9നും 14നും തെരഞ്ഞടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18‌‌ന്‌ നടക്കും.

ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് 13 ദിവസത്തിനു ശേഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത്.

ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത്  തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന വിധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലെ റാലികളില്‍ പല പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top