
എടക്കര: കഞ്ചാവ് മിഠായികളുമായി ഗുഡല്ലൂര്‍ സ്വദേശികള്‍ വഴിക്കടവ് ആനമറി എക് സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. ഗൂഡല്ലൂര്‍ ടൗണ്‍ സ്വദേശികളായ അധികാരി വയല്‍വീട്ടില്‍ ജിഷാദ് (19), കൊങ്കത്തു കുരിക്കള്‍ വീട്ടില്‍ മുഹമ്മദ് കാസിം (18) എന്നിവരാണ് അറസ്റ്റിലായത്. ഇരു വരും മഞ്ചേരിയില്‍ വിദ്യാര്‍ഥികളാണ്. ഇവരുടെ ബൈക്കും പിടിച്ചെടുത്തു.
വര്‍ണ കടലാസില്‍ പൊതിഞ്ഞ 125 ഗ്രാം കഞ്ചാവ് മിഠായികളാണ് പിടികൂടി യത്.
മഞ്ചേരിയിലെ മുറുക്കാന്‍ കടയില്‍ നിന്നാണ് മിഠായികള്‍ വാങ്ങിയതെന്ന് പ്രതികള്‍ മൊഴിനല്‍കി. കടയില്‍ മഞ്ചേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഇവിടെനിന്നും കഞ്ചാവ് മിഠായികള്‍ പിടിച്ചെടുത്തു. മിഠായികളുടെ ലേബലില്‍ ഛത്തീസ്ഗഡിലെ സ്ഥാപനത്തിന്റെ വിലാസമാണുള്ളത്. ഇവ പരിശോധനക്കായി കോഴിക്കോട് റീജണല്‍ ലബോറട്ടറിയിലേക്ക് അയച്ചു.
പ്രതികളെ തുടര്‍നടപടികള്‍ക്കായി നിലമ്പുര്‍ എക്‌സൈസ് റേഞ്ചിന് കൈമാറി. വഴിക്കടവ് ചെക്ക് പോസ്റ്റില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മുസ്തഫ ചോലയിലും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



