
രാമനാട്ടുകര: നികുതി ഘടനയിൽ വന്ന മാറ്റം കാർട്ടൂൺ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. തന്മൂലം നിലനിൽപ്പ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാക്കേജിങ് വ്യവസായങ്ങളുടെ ജി എസ് ടി റീഫണ്ട് നടപടികൾ വേഗത്തിൽ ആക്കണമെന്ന് മലബാർ ഏരിയ കോറുഗേറ്റഡ് ബോക്സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
വാർഷിക ജനറൽബോഡി യോഗവും ലേബർ കോഡ് സെമിനാറും രാമനാട്ടുകര പാർക്ക് റെസിഡൻസി ഹോട്ടലിൽ വച്ച് നടന്നു.
കേരള കോറുഗേറ്റഡ് ബോക്സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് AN ഹംസ ഉദ്ഘാടനം ചെയ്തു.
മാക്മ പ്രസിഡൻറ് സത്യൻ മലയത്ത് അധ്യക്ഷത വഹിച്ചു.
ലേബർ കോഡ് സെമിനാറിന് അഡ്വ : ബിനീത മുകുന്ദൻ നേതൃത്ത്വം നൽകി. ജി.എസ്.ടി സംബന്ധിച്ച് പ്രദീപ്കുമാർ, വി.പി. അനീഷ് എന്നിവരും ക്ലാസ്സെടുത്തു.
എം.പി. അജയ്കുമാർ, രമേഷ് കുമാർ.ഇ, അബ്ദുൾ ഷെരീഫ്, നന്ദൻ കാക്കാത്തിരുത്തി, അമീർ ഫൈസ് കെ.എം, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ : കൃഷ്ണൻ കാക്കാത്തിരുത്തി (പ്രസിഡണ്ട്), അമീർ ഫൈസ് കെ.എം. (സെക്രട്ടറി), രമേശ് കുമാർ. ഇ (ട്രഷറർ).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




