എംഡിഎംഎയുമായി 2 പേർ പിടിയിൽ

തിരൂർ : താനൂർ പാണ്ടിമുറ്റത്ത് വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. ഒഴൂർ കൈതപ്പുറം ദേശത്ത് അപ്പാട വീട്ടിൽ മുഹമ്മദ് തസ്ലിം ഷാബ് (31), താനൂർ കണ്ണന്തള്ളി ചോറോത്ത് വീട്ടിൽ മുഹമ്മദ് ഷഹീദ് (34) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. കാറിൽ നിന്ന് 5.09 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു.

തിരൂർ പാണ്ടിമുറ്റം റോഡിൽ എക്സൈസ് എൻഫോഴ്സ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലിന്റെ നേതൃത്വത്തിലുള്ള ടീമും ഉത്തര മേഖലാ കമീഷണർ സ്ക്വാഡിലെ ഇൻസ്പെക്ടറായ ഷിജുമോന്റെ നേതൃത്വത്തിലുള്ള പാർടിയും സംയുക്തമായാണ് പരിശോധന നടത്തിയത്.

ജയേഷ്കുമാർ, ആസിഫ് ഇക്ബാൽ, അഖിൽദാസ്, ഇ സച്ചിൻദാസ്, വി പ്രവീൺ, ഇ മു ഹമ്മദ് നൗഫൽ, കെ രൂപിക, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top