Section

malabari-logo-mobile

ഗ്രീന്‍ ഹൗസ് കൃഷി രീതി കേരളത്തില്‍ വ്യാപകമാവുന്നു

HIGHLIGHTS : ഇന്ന് ആഗോള തലത്തില്‍ ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിലും പച്ചക്കറികളുടെയും മറ്റും ദൗര്‍ലഭ്യവും വിലയും ദ...

images (5)ഇന്ന് ആഗോള തലത്തില്‍ ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിലും പച്ചക്കറികളുടെയും മറ്റും ദൗര്‍ലഭ്യവും വിലയും ദിനം പ്രതി ഏറികൊണ്ടിരിക്കുന്നു. കേരളം എന്നും പച്ചക്കറികള്‍ക്കായി മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നമുക്കാവശ്യമായ പച്ചക്കറികളുടെ 80 ശതമാനവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണല്ലോ എത്തികൊണ്ടിരിക്കുന്നത്. ഉത്പാദനത്തില്‍ കേരളത്തിന്റെ നാമമാത്രമായ പങ്കില്‍ ഭൂരിഭാഗവും വേനല്‍ക്കാലത്താണ് കൃഷി ചെയ്യുന്നത്. (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഴയുടെ കൂടുതല്‍ മൂലം പച്ചക്കറി കൃഷി വളരെ കുറവാണ്.)

Cucumberകേരളത്തില്‍ കൃഷി ചെയ്യുന്ന പച്ചക്കറി കൃഷിയില്‍ കൂടുതലും വെള്ളരി വര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറികളാണ്. ഇവ വേനല്‍ക്കാലത്ത് നെല്‍വയലുകളിലും പുഴയോരങ്ങളിലുമാണ് കൃഷി ചെയ്യുന്നത്.

sameeksha-malabarinews

അതിശകത്മായ മഴയും കൂടിയ ആര്‍ദ്രതയും വര്‍ഷക്കാലത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. കേരളത്തില്‍ ഈ കാലയളവില്‍ (ഓണക്കാലത്ത്) പച്ചകറികള്‍ക്കുള്ള വമ്പിച്ച ആവശ്യകത നാം ഓര്‍ക്കേണ്ടതാണ്. ഇവിടെയാണ് സംരക്ഷിത കൃഷിയുടെ പ്രസക്തി.

പ്രതികൂല കാലാവസ്ഥയില്‍ നിന്നും വിളകളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു കൃഷി രീതിയാണ് സംരക്ഷിത കൃഷി. സംരക്ഷിത കൃഷിക്ക് അത്യാവശ്യം വേണ്ട ഘടകമാണ് ഗ്രീന്‍ ഹൗസ് അഥവാ ഹരിതഗൃഹം.

ഗ്രീന്‍ ഹൗസ് അഥവാ ഹരിതഗൃഹം

images (4)അകത്ത് നിന്ന് ജോലിയെടുക്കാവുന്ന വിധം വലിപ്പമുള്ള ചട്ടക്കൂടും സുതാര്യമായ ആവരണവും ചേര്‍ന്നതാണ് ഹരിതഗൃഹം. ഹരിതഗൃഹത്തിന്റെ ഉള്ളില്‍ വളരുന്ന ചെടികള്‍ക്ക് പുറത്ത് നിന്നുള്ള അന്തരീക്ഷത്തില്‍ നിന്ന് വേറിട്ട അതായത് ചെടികള്‍ക്ക് വളരാന്‍ ആവശ്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു നല്‍കുന്നു. ഓരോ ഹരിതഗൃഹത്തിന്റെയും രൂപകല്പനക്കനുസരിച്ച് ഉള്ളിലെ അന്തരീക്ഷം വ്യത്യസ്തമായിരിക്കും.

ചെലവു കുറഞ്ഞ ലളിതമായ ഹരിതഗൃഹങ്ങള്‍ മുതല്‍ വളരെ ചെലവേറിയതും ഉയര്‍ന്ന സാങ്കേതിക വിദ്യയോടുകൂടിയതുമായ ഹരിതഗൃഹങ്ങളുണ്ട്.

greenhouse_teaserpic_2സുതാര്യമായ മേല്‍ക്കൂരയിലൂടെ ഹരിതഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന സൂര്യപ്രകാശം താപവികിരണം മൂലം നഷ്ടപ്പെടാത്തതുമൂലം ഉള്ളിലെ ഊഷ്മാവ് വര്‍ദ്ധിക്കുന്നു. എന്നാല്‍ കേരളത്തിലെ ഈര്‍പ്പം നിറഞ്ഞ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ഹരിതഗൃഹത്തിനുള്ളിലെ ചൂട് 5-10 ഡിഗ്രിവരെ ഉയര്‍ന്നതായിരിക്കും. പൂര്‍ണ്ണമായും ആവരണം ചെയ്ത ചട്ടക്കൂട്ടിനുള്ളില്‍ ചൂടു കൂടുന്നതിനോടൊപ്പം ആര്‍ദ്രതയും കൂടുന്നു.

ഇക്കാരണം കൊണ്ട് പച്ചക്കറിയും പൂക്കളും കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാക്കുന്നു. ചൂട്, ഈര്‍പ്പം, തണുപ്പ്, എന്നിവയെല്ലാം നിയന്ത്രിക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളോടുകൂടിയ ഹൈക്കോസ്റ്റ് ഗ്രീന്‍ഹൗസുകള്‍ (ചെലവുകൂടിയ ഹരിതഗൃഹങ്ങള്‍) ഒരുസാധാരണ കര്‍ഷകന് താങ്ങാവുന്നതിലധികം മുതല്‍മുടക്കുള്ളതാണ്. പ്രകൃതിദത്തമായ ശുദ്ധവായു സഞ്ചാരത്തോടുകൂടിയ ലോകോസ്റ്റ് ഗ്രീന്‍ഹൗസുകളാണ് കേരളത്തിന് യോജിച്ചത്.

റെയിന്‍ ഷെല്‍ട്ടര്‍ അഥവാ മഴമറ

geothermalമഴക്കാലത്ത് പച്ചക്കറി കൃഷി സാധ്യമാക്കുന്ന മേല്‍ക്കൂരമാത്രം ആവരണം ചെയ്ത ചെലവുകുറഞ്ഞ ഹരിതഗൃഹത്തെ റെയിന്‍ ഷെല്‍ട്ടര്‍ അഥവാ മഴമറ എന്നു പറയാം. പേരു സൂചിപ്പിക്കുന്നതുപോലെ മഴയില്‍ നിന്ന് വിളകളെ സംരക്ഷിക്കുകയാണ് മഴമറയുടെ പ്രധാന ഉദ്ദേശ്യം.

പ്രാദേശികമായി ലഭിക്കുന്ന മുള, കവുങ്ങ്, പന തുടങ്ങിയവ ചട്ടക്കൂട്ടിനായി ഉപയോഗിക്കാം. മൈല്‍ഡ് സ്റ്റീല്‍, ജി ഐ പൈപ്പുകള്‍, കോണ്‍ക്രീറ്റ് തൂണുകള്‍, ഇഷ്ടിക കൊണ്ടുള്ള തൂണുകള്‍ എന്നിവയും ചട്ടക്കൂട്ട് തയ്യാറാക്കുന്നതിന് ഉപയോഗിക്കാം. ആവരണത്തിനായി 200 മൈക്രോണ്‍ കനമുള്ള യു വി സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഈ ഷീറ്റിന് ഒരു ചതരശ്ര മീറ്ററിന് ഏകദേശം 50 -60 രൂപ വില വരും. 7 മീറ്റര്‍, 9 മീറ്റര്‍ എന്നീ രണ്ടു വീതികളിലും ആവശ്യത്തിന് നീളത്തിലും ലഭ്യമാണ്.
മഴമറയുടെ വശങ്ങള്‍ തുറന്നതാകയാല്‍ ഷെല്‍ട്ടറിനുള്ളില്‍ ചൂടും ഈര്‍പ്പവും വര്‍ദ്ധിക്കുന്നില്ല എന്നത് കൃഷിക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. പക്ഷികളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും സംരക്ഷണം വേണമെന്നു തോന്നുന്ന പക്ഷം കമ്പി വലകളോ തണല്‍ വലകളോ ഉപയോഗിച്ച് വശങ്ങള്‍ മറക്കാവുന്നതാണ്. മേല്‍ഭാഗത്ത് പോളിത്തീന്‍ ഷീറ്റിനു മുകളിലോ താഴെയോ തണല്‍വലകള്‍ ക്രമീകരിച്ച് വേനല്‍ക്കാലങ്ങളിലും മഴമറ ഉപയോഗപ്പെടുത്താവുന്നതാണ്.

ഏകദേശം 75 (15 x 5മീ) ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു മഴമറക്കുവരുന്ന ചിലവ് താഴെ കൊടുക്കുന്നു.

ഷീറ്റ് = 16 x 7 = 6000.00
മുള+കവുങ്ങ് = 12 x 70+1 x 175 =1190.00
കൂലി 8 ആള് = 8 x 350 =2800.00
മറ്റിനങ്ങള്‍ = = 1000.00
ആകെ =10,990.00
സാധാരണ ഗേബിള്‍ (Gable), ക്വന്‍സെറ്റ് (Quonset) ആകൃതിയിലുള്ള ചട്ടക്കൂടുകളാണ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം.

മഴമറ വര്‍ഷം മുഴുവന്‍ ഉപയോഗപ്പെടുത്തക്കവിധത്തിലുള്ള വിള സമ്പ്രദായം തെരഞ്ഞെടുക്കണം.
മഴക്കാലത്ത് പൊതുവെ പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടുതലാണല്ലോ. ഈ സമയത്ത് അതായത് ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ തക്കാളി, ചീര, വെണ്ട, കാപ്‌സിക്കം, കക്കരി എന്നിങ്ങനെ പലതരം പച്ചക്കറികള്‍ കൂടുതല്‍ വിളവോടെ കൃഷിചെയ്തുണ്ടാക്കാന്‍ സാധിക്കും
ബാക്കി സമയങ്ങളില്‍ ആസ്റ്റര്‍, ജര്‍ബറ തുടങ്ങിയ പൂക്കളും മറ്റു പച്ചക്കറികളും തണല്‍ വലയുടെ സഹായത്തോടെ കൃഷി ചെയ്യാന്‍ സാധിക്കും.
നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍images (6)

· സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം തിരഞ്ഞെടുക്കണം
· ഷെല്‍ട്ടറില്‍ നിന്ന് മൂന്നോ നാലോ മീറ്റര്‍ അകലെയുള്ള മരങ്ങള്‍ അതിശക്തമായ കാറ്റില്‍നിന്നും ഷെല്‍ട്ടറിനെ സംരക്ഷിക്കുന്നു.
· ചൂടുകുറക്കുന്നതിനായി വടക്കു-തെക്കു ദിശയില്‍ നിര്‍മ്മിന്നുന്നതാണ് നല്ലത്.
· ജലസേചനം, ജലനിര്‍ഗ്ഗമന സൗകര്യങ്ങള്‍ ആവശ്യമാണ്.
· കൂടുതല്‍ മഴയുള്ള സ്ഥലങ്ങളില്‍ ഗോബിള്‍ ആകൃതിയാണ് സൗകര്യം.
· ചട്ടക്കൂടില്‍ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം പോളിത്തീന്‍ഷീറ്റ് കീറിപ്പോകാനിടയുണ്ട്.
മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം 2007 – 2008 കാലയളവില്‍ മഴമറയുടെ മുന്‍നിര പ്രദര്‍ശനത്തിന്റെ ഭാഗമായി 20 കര്‍ഷകര്‍ക്ക് 6 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള മഴമറകള്‍ നിര്‍മ്മിച്ചുകൊടുക്കുകയുമുണ്ടായി. ഈ കര്‍ഷകരെല്ലാം തന്നെ മഴമറക്കുള്ളില്‍ വളരെ നല്ലരീതിയില്‍ പച്ചക്കറി കൃഷിചെയ്യുകയും നല്ല രീതിയിലുള്ള വിളവ് ലഭിക്കുകയും ചെയ്തു. തക്കാളി, കക്കിരി, ചീര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ഒരേ സമയം അകത്തും കൃഷിചെയ്തതില്‍ നിന്നും നമുക്ക് കിട്ടിയ വിളവിന്റെ കണക്ക് പട്ടിക താഴെ കൊടുത്തിരിക്കുന്നു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള വര്‍ഷക്കാലത്ത് തക്കാളി, ചീര തുടങ്ങിയവ കൃഷി ചെയ്തപ്പോള്‍ മഴമറക്ക് പുറത്തെ ചെടികള്‍ ഒന്നാകെ നശിച്ചു പോയതായി കാണാന്‍ സാധിച്ചു.

വിള മഴമറക്കുള്ളില്‍ മഴക്കുപുറത്ത്

തക്കാളി 180കി/സെന്റ് 68കി/സെന്റ്
കക്കരി 119 കി/സെന്റ് 42 കി/സെന്റ്

ഓരോ വീട്ടിലും ഒരു ചെറിയ മഴമറയുണ്ടെങ്കില്‍ ആ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ (ജൈവ രീതിയില്‍) ഏതുകാലാവസ്ഥയിലും കൃഷി ചെയ്ത് ഉണ്ടാക്കാവുന്നതാണ്. വ്യാവസായികാടിസ്ഥാനത്തില്‍ പൂകൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആന്തൂറിയം, ആസ്റ്റര്‍, ജെര്‍ബറ, ഗ്ലാഡിയോലസ്, ട്യൂബ്‌റോസ് എന്നീ പൂക്കളും മഴമറക്കുള്ളില്‍ കൃഷി ചെയ്യാവുന്നതാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!