ഗ്രീന്‍ എഗ്ഗ് റൈസ്

HIGHLIGHTS : Green Egg Rice

ആവശ്യമായ ചേരുവകള്‍:-

മുട്ട – 3
ചോറ്
മല്ലിയില, പുതിനയില – ഒരു പിടി
2 തണ്ട് കറിവേപ്പില
5 ചെറിയ ഉള്ളി
ഇഞ്ചി ഒരു കഷ്ണം
6 വെളുത്തുള്ളി
4 പച്ചമുളക്
എണ്ണ
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഉപ്പ്

sameeksha-malabarinews

തയ്യാറാക്കുന്ന രീതി :-

ഒരു പിടി മല്ലിയിലയും പുതിനയിലയും 2 തണ്ട് കറിവേപ്പിലയും 5 ചെറിയ ഉള്ളി, ഇഞ്ചി, 6 വെളുത്തുള്ളി , 4 പച്ചമുളക് എന്നിവ മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക.

ഒരു പാന്‍ ചൂടാക്കി 1 ടേബിള്‍സ്പൂണ്‍ എണ്ണ ചേര്‍ക്കുക, എന്നിട്ട് അരച്ച മസാല ചേര്‍ക്കുക, ഉപ്പ് ചേര്‍ത്ത് വഴറ്റുക, മുട്ട ചേര്‍ക്കുക (1 കപ്പ് ചോറിന് 2 മുട്ട)

മുട്ട നന്നായി വേവുന്നത് വരെ ഇളക്കുക, തുടര്‍ന്ന് കുറച്ച് മഞ്ഞളും ഗരം മസാലയും ചേര്‍ക്കുക. അവസാനം വേവിച്ച ചോറ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!