പരപ്പനങ്ങാടി: കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ പുത്തന്‍ പീടിക – പള്ളിപ്പുറം പ്രദേശത്ത് കലാ- സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി മാറിയ ഗ്രാമിക പള്ളിപ്പുറം മൂന്നാമത് വാര്‍ഷികാഘോഷവും കലാ – സാംസ്‌കാരിക സദസും സംഘടിപ്പിച്ചു. സാംസ്‌കാരിക സദസ് കവിയും, പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രദേശത്ത് നിന്ന് മരണാനന്തരം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ട് നല്‍കി സമൂഹത്തിന് മാതൃകയായ പുത്തുകാട്ടില്‍ ശാന്ത, ശോഭന എന്നിവരെ ഇഷ ഗോള്‍ഡ് എം.ഡി. നൗഫല്‍ ഇല്യന്‍, സ്വര്‍ണ്ണാലയ ജ്വല്ലറി എം.ഡി. റെഫീഖ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. തുടര്‍ന്ന് അരങ്ങേറിയ പ്രദേശത്തെ കുട്ടികളുടെ കലാ പരിപാടികളും, ഗ്രാമിക പാട്ട് കൂട്ടത്തിന്റെ ഗാനമേളയും, പരപ്പനങ്ങാടി മോഹനം തിയേറ്റേഴ്‌സിന്റെ നാറാണത്ത് ഭ്രാന്തന്‍ നാടകവും കാണികള്‍ക്ക് ദൃശ്യവിസ്മയമായി.
ഗ്രാമിക പള്ളിപ്പുറം പ്രസിഡന്റ് എ.വി. ജിത്തു വിജയ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമിക ട്രഷറര്‍ വിനീഷ് കൂരിയില്‍ അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ജൈനിഷ മണ്ണാരക്കല്‍, തുടിശ്ശേരി കാര്‍ത്തികേയന്‍, പി.കെ. ബാലന്‍ മാസ്റ്റര്‍, എം.കെ. രാമന്‍കുട്ടി മാസ്റ്റര്‍, എം. സിദ്ധാര്‍ത്ഥന്‍, പുനത്തില്‍ അനി, തുടിശ്ശേരി ആദിക ജിജീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇഷ ഷംസുദീന്‍ നന്ദി അറിയിച്ചു.





