Section

malabari-logo-mobile

43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

HIGHLIGHTS : Government bans 43 Chinese apps

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വീണ്ടും 43 ആപ്പുകള്‍ കൂടി നിരോധിച്ചു. ചൈനീസ് ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി.

പ്രമുഖ ഷോപ്പിംഗ് സൈറ്റായ അലി എക്‌സ്പ്രസും നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടും. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബക്ക് കീഴിലാണ് അലി എക്‌സ്പ്രസ് പ്രവര്‍ത്തിക്കുന്നത്. പബ്ജി ,ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

sameeksha-malabarinews

നിരോധിച്ച ആപ്പുകള്‍ ഇവയാണ് : അലിസപ്ലയേഴ്സ് മൊബൈല്‍ ആപ്, അലിബാബ വര്‍ക്ക്‌ബെഞ്ച്,അലിഎക്‌സ്പ്രസ്-സ്മാര്‍ട്ടര്‍ ഷോപ്പിങ്, ബെറ്റര്‍ ലിവിങ്, അലിപെയ് കാഷ്യര്‍, ലാലാമോവ് ഇന്ത്യ – ഡെലിവറി ആപ്, ഡ്രൈവ്‌വിത്ത് ലാലാമോവ് ഇന്ത്യ, സ്‌നാക്ക് വിഡിയോ, കാംകാര്‍ഡ് – ബിസിനസ് കാര്‍ഡ് റീഡര്‍, കാംകാര്‍ഡ് – ബിസിആര്‍ (വെസ്റ്റേണ്‍), സോള്‍ – ഫോളോ ദ് സോള്‍ ടു ഫൈന്‍ഡ് യു, ചൈനീസ് സോഷ്യല്‍ – ഫ്രീ ഓണ്‍ലൈന്‍ ഡേറ്റിങ് വിഡിയോ ആപ്, ആന്‍ഡ് ചാറ്റ്, ഡേറ്റ് ഇന്‍ ഏഷ്യ – ഡേറ്റിങ് ആന്‍ഡ് ചാറ്റ് ഫോര്‍ ഏഷ്യന്‍ സിങ്കിള്‍സ്, വിഡേറ്റ് – ഡേറ്റിങ് ആപ്, ഫ്രീ ഡേറ്റിങ് ആപ് – സിംഗോള്‍, സ്റ്റാര്‍ഡ് യുവര്‍ ഡേറ്റ്!, അഡോര്‍ ആപ്, ട്രൂലിചൈനീസ് – ചൈനീസ് ഡേറ്റിങ് ആപ,് ട്രൂലിഏഷ്യന്‍ – ഏഷ്യന്‍ ഡേറ്റിങ് ആപ്, ചൈനലവ്: ഡേറ്റിങ് ആപ് ഫോര്‍ ചൈനീസ് സിങ്കിള്‍സ്, ഡേറ്റ്‌മൈഏജ് – ചാറ്റ്, മീറ്റ്, ഡേറ്റ് മെച്വര്‍ സിങ്കിള്‍സ് ഓണ്‍ലൈന്‍, ഏഷ്യന്‍ഡേറ്റ്: ഫൈന്‍ഡ് ഏഷ്യന്‍ സിങ്കിള്‍സ്, ഫ്‌ലര്‍റ്റ്വാഷ്: ചാറ്റ് വിത്ത് സിങ്കിള്‍സ്, ഗായിസ് ഓണ്‍ലി ഡേറ്റിങ്: ഗേ ചാറ്റ്, ട്യൂബിറ്റ്: ലൈവ് സ്ട്രീമ്‌സ്, വി വര്‍ക് ചൈന, ഫസ്റ്റ് ലവ് ലൈവ് – സൂപ്പര്‍ ഹോട്ട് ലൈവ് ബ്യൂട്ടീസ് ലൈവ് ഓണ്‍ലൈന്‍, റെല – ലെസ്ബിയന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്, കാഷ്യര്‍ വാലറ്റ്,മാംഗോ ടിവി,എംജി ടിവി-ഹുനാന്‍ ടിവി ഒഫിഷ്യല്‍ ടിവി ആപ്, വി ടിവി – ടിവി വെര്‍ഷന്‍, വി ടിവി – സി ഡ്രാമ, കെ ഡ്രാമ ആന്‍ഡ് മോര്‍, വി ടിവി ലൈറ്റ്, ലക്കി ലൈവ് – ലൈവ് വിഡിയോ സ്ട്രീമിങ് ആപ്, ടൊബാവോ ലൈവ്, ഡിങ്ടോക്ക, ഐഡന്റിറ്റി വി, ഐസോലാന്റ് 2: ആഷസ് ഓഫ് ടൈം, ബോക്സ്റ്റാര്‍ (ഏര്‍ലി ആക്‌സസ്), ഹീറോസ് ഇവോള്‍വ്ഡ്, ഹാപ്പി ഫിഷ്, ജെല്ലിപോപ് മാച്ച് – ഡെക്കറേറ്റ് യുവര്‍ ഡ്രീം ഐസ്ലാന്‍ഡ്!, മഞ്ച്കിന്‍ മാച്ച്: മാജിക് ഹോം ബില്‍ഡിങ്, കോണ്‍ക്വിസ്റ്റ ഓണ്‍ലൈന്‍ II

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!