ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സര്‍ക്കാര്‍

ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതിദിനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി . പ്രതിദിനം അയ്യായിരം ഭക്തന്മാരെ പ്രവേശിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് .

കോവിഡ് സാഹചര്യത്തില്‍ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രണ്ടായിരം പേരെയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്. ശനി,ഞായര്‍ ദിവസങ്ങളില്‍ 3000 പേരെയും . ഇത് പതിനായിരമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് 5000 പേരെ അനുവദിച്ച് ഹൈക്കോടതി തീര്‍പ്പാക്കിയത്.

ഹൈക്കോടതി യുക്തമായ രേഖകളൊന്നും പരിശോധിക്കാതെ തീരുമാനം കൈക്കൊണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.

 

Share news
error: Content is protected !!
Scroll to Top