ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു. ‘മാനുഷര്‍ എല്ലാരും ആമോദത്തോടെ വസിച്ച ഒരു സുന്ദരകാലത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഓണം ക്ഷേമവും ഐശ്വര്യവും കൂടുതല്‍ അന്തസ്സുമാര്‍ന്ന ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉണര്‍ത്തുന്നു. സമൃദ്ധിയുടെ ഈ മഹോത്സവത്തിലൂടെ കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശത്തെ ലോകമെങ്ങും എത്തിക്കാന്‍ നമുക്ക് കൈകോര്‍ക്കാം’- ഗവര്‍ണര്‍ ആശംസിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



