Section

malabari-logo-mobile

മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ കത്തയച്ചു

HIGHLIGHTS : The Governor sent a letter to the President and the Prime Minister against the Chief Minister

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതി
ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം ഭരണത്തലവനായ തന്നെ അറിയിച്ചില്ലെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഗവര്‍ണര്‍ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും.

മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.

sameeksha-malabarinews

പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!