ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്തനിലയില്‍ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസാണ് മരിച്ചത്.

ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് മരിക്കുന്നതെന്ന ആത്മഹത്യകുറിപ്പ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലഭിച്ചട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചേര്‍ത്തലയിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top