ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഹാസ് ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന
സമ്മേളനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ബിനോയ് വിശ്വം എംപി, പി കെ അബ്ദുറബ്ബ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഇ പി മുഹമ്മദലി, എം.ഡി ഡോ.അബ്ദുള്‍ മുനീര്‍, ജനറല്‍ മാനേജര്‍ എം അഹമ്മദ് അലി എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top