തിരൂര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലിനിടെ പോലീസ് ഉദ്യോഗ്‌സഥരെ ആക്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ തിരുര്‍ കോടതി റിമാന്റ് ചെയ്തു.
തൃപ്രങ്ങോട് ആലിങ്ങല്‍ തൈവളപ്പില്‍ അബ്ദുല്‍ അസീസ്(37), ആനപ്പടി കുമാളി പറമ്പില്‍ അബ്ദുല്‍ സലീം(42) എന്നിവരാണ് റിമാന്റിലായത്.
ഉണ്ണിക്കുട്ടന്‍ എന്ന സിവില്‍ പോലീസ് ഓഫീസറെയാണ് ആക്രമിച്ചത് ആലത്തിയൂരില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്.
പൊന്നാനിയിലും പോലീസിനെതിരെ കയ്യേറ്റമുണ്ടായിട്ടുണ്ട്. ഇവിടെ നാലുപേരാണ് അറസ്റ്റിലായത്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ നൂറോളം പേരാണ് അറസ്റ്റിലായത്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




