Section

malabari-logo-mobile

പൗരത്വനിയമത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

HIGHLIGHTS : ദില്ലി ദേശീയപൗരത്വ നിയമഭേദഗതി റദ്ധാക്കണമെന്ന ആവിശ്യപ്പെടുന്ന ഹര്‍ജികള്‍ ബുധനാഴച സുപ്രീം കോടതി പരിഗണിക്കും ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാ...

ദില്ലി ദേശീയപൗരത്വ നിയമഭേദഗതി റദ്ധാക്കണമെന്ന ആവിശ്യപ്പെടുന്ന ഹര്‍ജികള്‍ ബുധനാഴച സുപ്രീം കോടതി പരിഗണിക്കും ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. അറുപതോളം ഹര്‍ജികളാണ് ആകെ സുപ്രീംകോടതിക്ക് മുന്നിലെത്തിയിട്ടുള്ളത്

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഡി വൈഎഫ്‌ഐ, കേരള മുസ്ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍), ജയ്റാം രമേഷ് (കോണ്‍ഗ്രസ്), രമേശ് ചെന്നിത്തല, ലോക് താന്ത്രിക് യുവജനതാദള്‍, എസ്ഡിപിഐ., ഡിഎംകെ., അസദുദ്ദീന്‍ ഒവൈസി , തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, മഹുവ മോയിത്ര (തൃണമൂല്‍ കോണ്‍ഗ്രസ്), അസം സ്റ്റുഡന്റ്സ് യൂണിയന്‍, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷന്‍ തുടങ്ങിയവരടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

sameeksha-malabarinews

ഭരണഘടനയുടെ ആര്‍ട്ടിക്കള്‍14, 21 എന്നിവയ്ക്ക് വിരുദ്ധമാണ് നിയമമെന്ന് ചില ഹര്‍ജികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍,് 1985ലെ അസം ഉടമ്പടിക്ക് വിരുദ്ധമാണ് നിയമമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികളില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!