ആള്‍ ഇന്ത്യ പോലീസ് ഗെയിംസില്‍ കേരളത്തിന് കിരീടം.

കൊല്‍ക്കത്ത: 68 ാമത് ബി.എന്‍ മാലിക്ക് ആള്‍ ഇന്ത്യ പോലീസ് ഗെയിംസില്‍ കേരളത്തിന് കിരീടം.ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സിആര്‍പിഎഫിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരള പോലീസ് ചാമ്പ്യന്മാര്‍ ആയത് .

പോലീസിന് വേണ്ടി ജിംഷാദ്(ബബുലു)രണ്ട് ഗോള്‍ നേടി. 5 ഗോള്‍ നേടിയ ഫിറോസ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി. ഇതിനു മുമ്പ് 1996 ലും 2013 ഉം ടീം ചാമ്പ്യന്‍സ് ആയിട്ടുണ്ട്.

മൂന്നാം സ്ഥാനം ആസാം റൈഫിള്‍സിനെ 2-0 ക്ക് തോല്‍പിച്ചു ആധിഥേയര്‍ ആയ ബംഗാള്‍ നേടി. ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ ഐഎം വിജയന്‍, മാനേജര്‍ യു.ഷറഫലി, ടീം കോച്ച് സുനില്‍, അസിസ്റ്റന്റ് കോച്ച് അബ്ദുറഹ്മാന്‍ എന്നിവരായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •