പൗരത്വ നിയമ ഭേദഗതി;ഇടക്കാല സ്റ്റേ ഇല്ല

ദില്ലി:പൗരത്വ നിയമ ഭേദഗതിയില്‍ ഇടക്കാല സ്റ്റേ ഇല്ല. അതെസമയം ഇക്കാര്യത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു. കേസ് ജനുവരി 22 ലേക്ക് മാറ്റി.

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ജനുവരി രണ്ടാമത്തെ ആഴ്ചക്കുളളില്‍ അറുപതോളം ഹരജികളിലും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹരജിയില്‍ ഇപ്പോള്‍ തീരുമാനം എടുക്കുന്നില്ലെന്നും കേന്ദ്രത്തിന്റെ വിശദമായ പ്രതികരണം കിട്ടേണ്ടതുണ്ടെന്നും അതിന് ശേഷം ഇത് കേള്‍ക്കാം എന്നാണ് ബോബ്‌ഡെ പറഞ്ഞത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിലുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത

Share news
error: Content is protected !!
Scroll to Top