കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചേലേമ്പ്ര: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ചേലേമ്പ്ര പുല്ലിപറമ്പ് തേനെരി ഉണ്ണികൃഷ്ണന്റെ മകന്‍ നിഖില്‍(25)ആണ് മരിച്ചത്.

ചൊവ്വാഴ്ച പകല്‍ 11.40 ഓടെ കാരപ്പറമ്പ് ജംഗ്ഷനിലാണ് അപകടം. ഹോമിയോ കോളേജ് ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ നിഖിലും സുഹൃത്ത് രഘുവും സഞ്ചരിച്ച ഏക്‌സസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഖില്‍ മരിച്ചു. രഘുവിന് സാരമായി പരിക്കേറ്റു.

അമ്മ:പ്രഭ, സഹോദരി:നില്‍ഷ.

Share news
error: Content is protected !!
Scroll to Top