Section

malabari-logo-mobile

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം മാത്രം

HIGHLIGHTS : മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് ...

മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ശനിയും ഞായറും സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായിരിക്കും.

എന്നാല്‍ നിലവിലെ പ്രവൃത്തി ദിവസങ്ങളിലെ തൊഴില്‍ സമയം കൂട്ടും. ഇപ്പോള്‍ ഏഴ് മണിക്കൂറും 15 മിറ്റുമാണ് പ്രവൃത്തി സമയം ഇത് എട്ടുമണിക്കൂറായി ഉയര്‍ത്തും. ഫെബ്രുവരി മാസം 29 ാം തിയ്യതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. രാജ്യത്ത് നേരത്തെ രാജസ്ഥാന്‍, തമിഴ്‌നാട്, ബീഹാര്‍, പഞ്ചാബ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിനം.

sameeksha-malabarinews

കേരളത്തിലും ഇത്തരത്തില്‍ ഒരു പരിഷ്‌ക്കാരം ആലോചനയിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!