Section

malabari-logo-mobile

കോവിഡ് ഒ.പി. തുടങ്ങണം; സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍

HIGHLIGHTS : Government asks more private hospitals to start covid op

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാപചര്യത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഒ.പി. തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ കോവിഡ് ഒ.പി. കളാക്കി മാറ്റണം. കിടപ്പുരോഗികള്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ വീടുകളില്‍ ഓക്‌സിജന്‍ സൗകര്യമൊരുക്കണം.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെയ് 31 വരെ കോവിഡ് ചികിത്സയ്ക്ക് മുന്‍ഗണന നല്‍കണം. അപകടംപോലെ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ ഇതിനുപുറമേ സ്വീകരിക്കാവൂ. കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യമൊരുക്കണം. ഐസിയു കിടക്കള്‍ 50 ശതമാനമായി ഉയര്‍ത്തി ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കണം. ലാബ് സൗകര്യങ്ങളും മരുന്നുകളും സജ്ജീകരിക്കണം.

sameeksha-malabarinews

എല്ലാ താലൂക്ക് ആശുപത്രികളിലും ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കണം. കുറഞ്ഞത് അഞ്ചു കിടക്കകളിലെങ്കിലും വെന്റിലേറ്ററുകള്‍ സജ്ജീകരിക്കണം. സിഎസ്എല്‍ടിസികള്‍ താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കിടിംബാരോഗ്യകേന്ദ്രങ്ങള്‍, മറ്റ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആവശ്യമുള്ള സ്റ്റിറോയിഡുകളും മരുന്നുകളും സംഭരിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്താന്‍ ടെലി മെഡിസിന്‍ വിഭാഗം അതിജാഗ്രത പുലര്‍ത്തണം.

പിപഇ കിറ്റ്, കെയറുകള്‍, എന്‍-95 മാസ്‌ക്, ഫെയ്‌സ് ഫീല്‍ഡ് എന്നിവ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!