ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തോക്കെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എഴുത്തകാരന്‍ എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്ക് ഉപയോഗിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65 എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൌരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു സംഭവങ്ങളിലും ഉപയോഗിച്ചിരുന്ന തോക്കില്‍ 80 ശതമാനത്തോളം സാമ്യം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ രണ്ടുസംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമോ സംഘടനയോ ആണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

കല്‍ബുര്‍ഗി കേസിലെ ഫോറന്‍സിക് പരിശോധനയില്‍, ഗോവിന്ദ് പന്‍സാര വധക്കേസില്‍ ഉപയോഗിച്ച അതേ തോക്കുമായി സാമ്യം കണ്ടെത്തിയിരുന്നു.

സെപ്തംബര്‍ അഞ്ചിനാണ് ഗൌരി, സംഘപരിവാര്‍ അനുഭാവികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top