HIGHLIGHTS : Good luck to my friend on his new journey; Suriya on Vijay's political entry
വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടന്‍ സൂര്യ. തന്റെ സ്‌നേഹിതന്‍ പുതിയ യാത്ര തുടങ്ങുന്നു. എല്ലാ ആശംസകളും നേരുന്നു എന്നാണ് സൂര്യ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഓഡിയോ ലോഞ്ചിലാണ് സൂര്യ സംസാരിച്ചത്. വിജയ്യെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സൂര്യയുടെ പ്രസംഗത്തിലെ ഈ ഭാഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചടങ്ങിനിടയില്‍ നടന്‍ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവര്‍ ആകാന്‍ എന്നും അത്തരത്തില്‍ നോക്കുകയാണെങ്കില്‍ സൂര്യ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണം എന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. എന്നാല്‍ സൂര്യ തന്റെ സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെയും ദളപതി വിജയ്യെ കുറിച്ചും സംസാരിക്കുകയായിരുന്നു. തനിക്ക് ലയോള കോളേജില്‍ പഠിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉണ്ടായിരുന്നു, ഞാന്‍ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകള്‍.
ഒരു വലിയ പാരമ്പര്യത്തില്‍ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോള്‍ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം. ഇനി മറ്റൊരു സുഹൃത്തുണ്ട് തനിക്ക്. അദ്ദേഹം പുതിയ വഴിയില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ല വരവായി മാറട്ടെ എന്നുമാണ് സൂര്യ പറഞ്ഞത്.
അതേസമയം, വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഇന്നലെ തമിഴ്‌നാട് വില്ലുപുരത്ത് നടന്നത്. വൈകിട്ട് നാല് മണിക്ക് നടന്ന യോഗത്തില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു