ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നു ; മലിനീകരണം രൂക്ഷം

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതര നിലയില്‍. വായു ഗുണനിലവാരം സൂചിക 400 കടന്നു. രണ്ടു മാസത്തിനിടെ ഏറ്റവും കൂടിയ നിലയിലാണ് ഡല്‍ഹിയിലെ വായു മലിനീകരണം. ആനന്ദ് വീഹാറില്‍ വായു നിലവാരസൂചിക 405 എത്തി. ദീപാവലി ആഘോഷത്തിന് മുന്‍പ് തന്നെ ഗുരുതര നിലയിലാണ് വായു നിലവാരം.

ശ്വാസ തടസ്സം മൂലം ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 15% ഉയര്‍ന്നു. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാല്‍ വായു മലിനീകരണം 450 കടക്കും എന്നാണ് വിലയിരുത്തല്‍. നിരത്തുകളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുകയാണ്. അതിനിടെ വായു മലിനീകരണത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയില്‍ മുങ്ങിയ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

യമുനയില്‍ മുങ്ങിയതിന് 48 മണിക്കൂറിന് ശേഷം ത്വക്ക് രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2025-ഓടെ യമുന ശുചീകരിക്കുമെന്ന കെജ്രിവാളിന്റെ വാഗ്ദാനം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്ര സച്‌ദേവ് യമുനയില്‍ മുങ്ങിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top