കരിപ്പൂരില്‍ 2.15 കിലോ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

കരിപ്പൂര്‍ : അനധികൃതമായി കടത്തിയ 2.15 കിലോ സ്വര്‍ണവും 19 ലക്ഷംരൂപയുടെ വിദേശ കറന്‍സിയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. സ്വര്‍ണത്തിന് 98 ലക്ഷം രൂപ വിലവരും. നാല് യാത്രക്കാരില്‍നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇവ പിടികൂടിയത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ റിയാദ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയില്‍നിന്നാണ് 736 ഗ്രാം സ്വര്‍ണം പിടിച്ചത്. ശരീരത്തില്‍ ഒളിച്ചുവച്ചാണ് കൊണ്ടുവന്നത്.

ദുബായില്‍നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 1110 ഗ്രാമും കാസര്‍കോട് സ്വദേശിയായ യുവതിയില്‍നിന്ന് 302 ഗ്രാമും സ്വര്‍ണം പിടികൂടി. ഇരുവരും ബാഗേജില്‍ ഒളിച്ചുവക്കുകയായിരുന്നു. ദുബായില്‍നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്.

കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ടി എ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണവും കറന്‍സിയും പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top