മലപ്പുറത്ത് സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥരെ ആക്രമിച്ചു;ഒരാള്‍ കസ്റ്റഡിയില്‍;2 പേര്‍ക്ക് പരിക്ക്

മലപ്പുറം: ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ രണ്ട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

ബുള്ളറ്റിലും കാറിലുമായ എത്തിയ ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തെ മറികടന്ന് ഉദ്യോഗസ്ഥര്‍ ബുള്ളറ്റ് കുറുകെ വെച്ചു. വാഹനം പിരിശോധിക്കാനായി ഉദ്യോഗസ്ഥര്‍തടഞ്ഞുനിര്‍ത്തി. ഐഡികാര്‍ഡ് ചോദിക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഇന്നോവ കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ നിയന്ത്രം വിട്ട കാര്‍ സമീപത്തെ പോസ്റ്റിലിടിച്ച് നിന്നു. ഇതോടെ കാറില്‍ നിന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയതായാണ് വിവരം.

സാരമായി പരിക്കേറ്റ ബൈക്കിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊട്ടുപിന്നാലെ കാറിലെത്തിയ മറ്റ് ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കോഴിക്കോട്, കൊച്ചി ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.

Share news
error: Content is protected !!
Scroll to Top