സ്വര്‍ണ്ണക്കടത്ത്‌ കേസ്: ‌ എന്‍ഫോഴ്‌സ്‌മെന്റ്‌ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്‌തു

കൊച്ചി : ഡിപ്ലമാറ്റിക്‌ സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഉദ്യോഗസ്ഥര്‍ ഉന്നത വിദ്യഭ്യാസ വകുപ്പ്‌ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്‌തു. ഇന്ന്‌ രാവിലെ 9,30 മണി മുതല്‍ കൊച്ചിയില്‍ വെച്ചാണ്‌ ചോദ്യം ചെയ്‌തെന്നാണ്‌ റിപ്പോര്‍ട്ട്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്ന്‌ പറയപ്പെടുന്നു. യുഎഇ കോണ്‍സുലേറ്റ്‌ വഴി മതഗ്രന്ഥങ്ങള്‍ എത്തയിരുന്നു. കൂടാതെ കോണ്‍സുലേറ്റില്‍ നിന്നും പെരുന്നാള്‍കിറ്റ്‌ കൈപ്പറ്റി വിതരണം ചെയ്‌തു എന്നതും ചോദ്യം ചെയ്യാനുള്ള വിഷയങ്ങളായി എന്നാണ്‌ സൂചന. മതഗ്രന്ഥത്തിന്‌ പുറമെ മറ്റെന്തെങ്ങലും സാധനങ്ങള്‍ കൂടി ഈ ബാഗേജില്‍ ഉണ്ടായിരുന്നോ എന്നും കസ്‌റ്റംസ്‌ അന്വേഷിക്കുന്നുണ്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •