HIGHLIGHTS : Gold prices are rising again
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9,065 രൂപയാണ്. ഒരുപവന്‍ സ്വര്‍ണത്തിന് 360 രൂപ വര്‍ധിച്ച് 72,520 രൂപയായി.

കഴിഞ്ഞമാസം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില പിന്നീട് താഴുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്വര്‍ണവില കുതിച്ചുയരുകയാണ്.
അതെസമയം അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് കൂടുതലായി നടക്കുന്നുണ്ട്. സ്വര്‍ണവില ഇടയ്ക്കിടെ ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിരിക്കുകയാണ്. ബുക്ക് ചെയ്ത വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ സാധിക്കും എന്നതാണ് ഇതിന്റെ നേട്ടം.