സ്വര്‍ണവില ഇന്ന് കൂടി

കൊച്ചി: ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. സ്വര്‍ണവിലയില്‍ കൂടിയും കുറഞ്ഞുമുള്ള ചാഞ്ചാട്ടം തുടരുകയാണ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ വര്‍ധിച്ച് 57,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 7,130 രൂപയായി.

അറുപതിനായിരം രൂപയോടടുത്ത സ്വര്‍ണവിലയിലുണ്ടായ കുറവ് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ സ്വര്‍ണവില വീണ്ടും ഉയരുന്നത് ആഭരണ പ്രേമികളെ വീണ്ടും ആശങ്കയിലാക്കുകയാണ്.

Share news
error: Content is protected !!
Scroll to Top