സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന . ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് കൂടിയത്. സ്വര്‍ണം ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4,555 രൂപയായി വര്‍ധിച്ചു. ഇന്നലെ ഗ്രാമിന് 4,540 രൂപയായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,440 രൂപയായി. 36320 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വില.
ഇതോടെ സ്വര്‍ണവില ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി.
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില
വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ മാസം 10-ാം തീയതിയാണ് സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നത്.




